വയനാടിന്റെ സ്വപ്നങ്ങൾ വാനോളമുയർത്തി ഇ. ശ്രീധരന്റെ അതിവേഗ റയിൽപാത പദ്ധതി അവതരണം.

ബത്തേരി: വയനാടിൻ്റെ റയിൽവേ സ്വപ്നങ്ങൾ വാനോളമുയർത്തി ഇ. ശ്രീധരൻ്റെ അതിവേഗ റയിൽപാത അവതരണം. ടൗൺഹാളിൽ തിങ്ങിനിറഞ്ഞ സദസിന് മുമ്പാകെയാണ് തിരുവനന്തപുരം- കണ്ണൂർ അതിവേഗ റയിൽപാത സംസന്ധിച്ചും പാതയുടെ കോഴിക്കോട്-ബത്തേരി ശാഖ സംബന്ധിച്ചും ഡൽഹി മെട്രോ റയിൽ കോർപറേഷൻ (ഡിഎംആർസി) നടത്തിയ പഠനത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ അവതരിപ്പിച്ചത്. വയനാടിൻ്റെ സമഗ്ര വികസനം സാധ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാറിൻ്റെ പൂർണ സഹകരണം ഉണ്ടാകണമെന്നം അവതരണത്തിനിടെ ഡോ.ഇ ശ്രീധരൻ പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ബത്തേരി നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ, നീലഗിരി-വയനാട് എൻഎച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ.ടി.എം റഷീദ് എന്നിവർ പ്രസംഗിച്ചു.

