അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

1 min read
SHARE

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ കുറുക്കത്തികല്ല് ഊരിലെ പാർവതി ധനുഷിന്‍റെ കുഞ്ഞാണ് മരിച്ചത്. 74 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. പ്രസവ സമയത്ത് തൂക്കം ഒരു കിലോ 50 ഗ്രാം മാത്രമായിരിന്നു കുഞ്ഞിന്റെ തൂക്കം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിന്ന അമ്മയും  കുഞ്ഞും കഴിഞ്ഞാഴ്ച്ചയാണ് ഊരിലേക്ക് തിരിച്ചെത്തിയത്.