പ്രധാനമന്ത്രിക്കായി തൃശൂരിൽ മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം; 15 ആനകൾ അണിനിരക്കും

1 min read
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി തൃശൂരിൽ മിനി പൂരം സംഘടിപ്പിക്കാൻ പറമേക്കാവ് ദേവസ്വം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ചാണ് മിനി പൂരം സംഘടിപ്പിക്കുന്നത്. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ് പറമേക്കാവ് ദേവസ്വം ലക്ഷ്യമിടുന്നത്.മിനിപൂരത്തിൽ പതിനഞ്ച് ആനകൾ ചമയംകെട്ടി അണിനിരക്കും. മേളവും കുടമാറ്റവും മിനി പൂരത്തിൽ ഉണ്ടാകും. അടുത്തവർഷം ആദ്യം ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഈ സമയത്ത് പറമേക്കാവ് ക്ഷേത്രത്തിന്റെ മുൻപിൽ മിനിപൂരം സംഘടിപ്പിക്കാനാണ് പറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം