അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും
1 min read

മദ്യനയ അഴിമതിക്കേസിൽ കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിക്കാൻ കെജ്‍രിവാളിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് ഇ ഡി നിലപാട്. മദ്യനയ അഴിമതിയിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ.കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.റോസ് അവന്യു കോടതിയിൽ ഹാജരാക്കുന്ന കവിതയെ ഇഡി വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. കെ കവിതയെയും അരവിന്ദ് കെജ്‍രിവാളിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇbഡി നീക്കം. അതേസമയം കെജ്രിവാളിനെതിരായ നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ആണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.ഐ ഒ ടി യിലെ ഷഹീദി പാർക്കിൽ ഇന്ന് ആം ആദ്മി പാർട്ടി പ്രതിഷേധം സംഘടിപ്പിക്കും.ഇൻഡ്യ സഖ്യ നേതാക്കളും പ്രതിഷേധത്തിന് എത്തുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
