May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 1, 2026

വൈക്കത്ത് ട്രെയിന്‍ തട്ടി യുവാക്കള്‍ മരിച്ചു

SHARE

വൈക്കം വെള്ളൂരില്‍ ട്രെയിന്‍ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. വെള്ളൂര്‍ സ്രാങ്കുഴി കട്ടിങ്ങിന് സമീപത്താണ് ട്രെയിന്‍ തട്ടി യുവാക്കള്‍ മരിച്ചത്.വെള്ളൂര്‍ സ്വദേശി മൂത്തേടത്ത് വൈഷ്ണവ് മോഹന്‍ (21), സ്രാങ്കുഴി സ്വദേശി മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21) എന്നിവരാണ് മരിച്ചത്. വടയാറില്‍ ഉത്സവം കൂടിയതിന് ശേഷം വീട്ടിലേക്ക് മടങ്ങും വഴി പുലര്‍ച്ചെയാണ് അപകടം. രണ്ടുപേരും കോട്ടയത്തെ സ്വകാര്യ കോളജില്‍ ബിബിഎ വിദ്യാര്‍ഥികളാണ്. രാവിലെ നടക്കാന്‍ ഇറങ്ങിയ സമീപവാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇരുവരുടെയും മൃതദേഹങ്ങള്‍ സ്ഥലത്തുനിന്ന് നീക്കം ചെയ്തു