May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 15, 2026

ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണു; സൗദിയില്‍ ഇന്ത്യക്കാരനായ 16കാരന്‍ മരിച്ചു.

SHARE

സൗദിയിലെ ദമ്മാമില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബാസ്‌കറ്റ് ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കര്‍ണാടക മോഡ്ബിദ്രി കൊട്ടെബഗ്ലു സ്വദേശി മുഹമ്മദ് റയാന്‍ (16) ആണ് മരിച്ചത്.സി.ബി.എസ്.ഇ സ്‌കൂള്‍ സോണല്‍ തല മത്സരത്തില്‍ ബാസ്‌കറ്റ് ബോള്‍ വിഭാഗത്തില്‍ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.