September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 20, 2026

മലപ്പുറത്ത് തെരുവുനായ് ആക്രമണത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്ക്

SHARE

ലപ്പുറം : പൊന്നാനിയില്‍ തെരുവുനായ് ആക്രമണത്തില്‍ മുപ്പതോളം പേർക്ക് പരിക്ക്. കഴിഞ്ഞദിവസം രാത്രിയില്‍ പൊന്നാനി കർമറോഡിലും ചന്തപ്പടിയിലുമാണ് തെരുവുനായ് ആക്രമണമുണ്ടായത്.തെരുവുനായുടെ കടിയേറ്റ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. പെരുന്നാള്‍ തിരക്കിനിടെയാണ് തെരുവുനായ് നിരവധി പേരെ ആക്രമിച്ചത്.പരിക്ക് പറ്റിയവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരാകുന്ന സാഹചര്യത്തില്‍ അക്രമോല്‍സുകരായ തെരുവുനായ്ക്കളെ കണ്ടാലുടൻ പിടികൂടുന്നതിന് ഈശ്വരമംഗലം മൃഗാശുപത്രി കേന്ദ്രീകരിച്ച്‌ ഡോഗ് കാച്ചർമാരടങ്ങുന്ന ധൃത കർമസമിതിയെ നിയോഗിച്ചതായി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അറിയിച്ചു. ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ വാക്സിനേഷൻ പുനരാരംഭിക്കും