ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ യുഡിഎഫിന് നിലപാടില്ല, സര്‍വേകള്‍ പെയ്ഡ് ന്യൂസുകളാകുന്നു: മുഖ്യമന്ത്രി
1 min read

ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ യുഡിഎഫിന് നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫും യുഡിഎഫുമാണ് കേരളത്തില്‍ മത്സരം. വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശബ്ദം യുഡി എഫിന്റെ ഭാഗത്തു നിന്നില്ല. സ്വന്തം പാര്‍ട്ടിയുടെയും മുസ്ലിം ലീഗിന്റെയും പതാക ഉയര്‍ത്തി വോട്ടു ചോദിക്കാനാവുന്നില്ല.ബിജെപി എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിന് പ്രത്യയശാസ്ത്രപരമായി താല്‍പ്പര്യമില്ല. അധികാരത്തിനു മാത്രമേ മത്സരമുള്ളൂ. കോണ്‍ഗ്രസ് മതനിരപേക്ഷ താല്‍പര്യം വീണ്ടെടുക്കണം. പക്ഷെ, സമീപകാലത്തെ അനുഭവം പ്രതീക്ഷ നല്‍കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒഴുക്ക് അവസാനിക്കുന്നില്ല. കേരളത്തിലും ഇത് തുടങ്ങി.മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് വിസിയായ ആളാണ്. കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം, മാവേലിക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ യുഡി എഫ് സംഭാവനയാണ്. ബിജെപിയ്ക്ക് കേരളത്തില്‍ നാലില്‍ ഒന്നു സ്ഥാനാര്‍ത്ഥികളെ യുഡിഎഫ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
