മാഹിപ്പാലം ഇന്ന് അടയ്ക്കും; അറ്റകുറ്റപ്പണിയ്ക്കായി അടച്ചിടുക 12 ദിവസം
1 min readമാഹി: കോഴിക്കോട് – കണ്ണൂർ ദേശീയ പാതയിലെ മാഹിപ്പാലം അറ്റകുറ്റപ്പണിക്കായി ഇന്ന് അടയ്ക്കും. ഇന്ന് മുതല്‍ 12 ദിവസത്തേക്കാണ് അടച്ചിടുക.ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പാലം പൂർണമായി അടയ്ക്കുന്നതിനാല്‍ ഈ വഴി ഗതാഗതം നിരോധിച്ചു.കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് മോന്താല്‍ പാലം വഴി പോകണം. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങള്‍ തലശ്ശേരിയിലെ ചൊക്ലി – മേക്കുന്ന് വഴി പോകണം. അതേസമം ദീർഘദൂര ബസുകള്‍ ബൈപാസ് വഴി കടന്നുപോകും. ഇതിന് മുൻപ് 2016ലാണ് പാലം അടച്ച് അറ്റകുറ്റപ്പണി നടത്തിയത്.
1933ല്‍ നിർമിച്ചതാണ് മാഹിപ്പാലം. 1971ല്‍ തൂണ്‍ നിലനിർത്തി പാലം മാത്രം പുനർനിർമിച്ചു. പിന്നീട് പല വർഷങ്ങളിലായി ബലപ്പെടുത്തല്‍ നടന്നു. പുതിയ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.