പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് പുലർച്ചെ
1 min readഷൊർണൂർ: പട്ടാമ്പിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. പട്ടാമ്പി റെയിൽവെ സ്റ്റേഷന് സമീപമാണ് സംഭവം. മൃതദേഹത്തിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നുമുള്ള വിവരമനുസരിച്ച് കരിമ്പുഴ സ്വദേശി സി. വേലായുധൻ ആണ് മരിച്ചതെന്നാണ് സംശയം. ഇന്ന് പുലർച്ചെയാണ് മൃതദ്ദേഹം ട്രാക്കിൽ കണ്ടത്. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.