രുചിയും ഗുണവും ഒരുപോലെ; ഓട്‌സ് കൊണ്ടൊരു കട്‌ലറ്റ്
1 min readകുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ളൊരു പലഹാരമാണ് കട്‌ലറ്റ്. ഓട്‌സ് ഉപയോഗിച്ച് ആരോഗ്യപ്രദമായൊരു കട്‌ലറ്റ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ,
വറുത്തെടുത്ത ഓട്‌സ് -ഒരു കപ്പ്
വേവിച്ച് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് -ഒരു കപ്പ്
ഉടച്ചെടുത്ത പനീര്‍ -അരകപ്പ്
എണ്ണ -ആവശ്യത്തിന്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -അര ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 2 എണ്ണം
ഉപ്പ് -ആവശ്യത്തിന്
കാരറ്റ്(ചെറുത്) -2 എണ്ണം
ഗരംമസാല -ഒരു ടീസ്പൂണ്‍
മുളക്‌പൊടി -കാല്‍ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം,
നന്നായി പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും ചിരകിയെടുത്ത കാരറ്റും ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം
ഓട്‌സ്, ഉരുളക്കിഴങ്ങ് കൂട്ട്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഉപ്പ്, മുളക് പൊടി, ഗരംമസാല എന്നിവ ചേര്‍ക്കുക. ഇതും യോജിപ്പിച്ചെടുക്കുക. തയ്യാറാക്കി വെച്ചിരിക്കുക്ക ഈ ചേരുവകയിലേക്ക് പനീര്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കാം. പിന്നീട് കുറച്ച് വീതം എടുത്ത് വൃത്താകൃതിയില്‍ പരത്തിയെടുക്കുക. ശേഷം ചീനചട്ടി അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ എണ്ണയൊഴിച്ച് പരത്തിവെച്ച കട്‌ലറ്റുകള്‍ ഓരോന്നായി വറുത്തെടുക്കാം. കിടിലൻ ഓട്‌സ് കട്‌ലറ്റ് തയ്യാർ.