ചെമ്മീൻ സ്പ്രിംഗ് റോൾ വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

1 min read
SHARE

ചെമ്മീൻ കൊണ്ട് ഒരു സ്പ്രിംഗ് റോൾ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

1. ചെറുതായി അരിഞ്ഞ സവാള – 4
2. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
3. അരിഞ്ഞ പച്ചമുളക് – 2
4. മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
5. മുളക്പൊടി – 1 ടീസ്പൂൺ
6. മല്ലിപ്പൊടി – 1/2 ടീസ്പൂൺ
7. ഗരം മസാല – 1/2 ടീസ്പൂൺ
8. കുരുമുളക് പൊടി – 1/2 ടീസ്പൂൺ
9. ഉപ്പ് – പാകത്തിന്
10. കറിവേപ്പില – 1 തണ്ട്

ചെറിയ കൊഞ്ച് / ചെമ്മീൻ- 250 ഗ്രാം
വെളിച്ചെണ്ണ – 2 സ്പൂൺ
മൈദ – 1 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
മുട്ട – 1
മുട്ട – 2
ബ്രെഡ് പൊടിച്ചത് – 2 കപ്പ്
ഓയിൽ – പൊരിക്കാൻ ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം 

പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ 1 മുതൽ 3 വരെ ഉള്ള ചേരുവകൾ ചേർത്ത് വഴറ്റുക. ഇതിലേക്ക് കഴുകി വൃത്തിയാക്കിയ കൊഞ്ച് ചേർത്ത് വഴറ്റിയത്തിന് ശേഷം 4 മുതൽ 10 വരെ ഉള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റുക .കൊഞ്ച് നന്നായി വെന്തതിന് ശേഷം മല്ലിയില ചേർത്ത് വാങ്ങി വെക്കുക. മൈദയും വെളളവും ഉപ്പും മുട്ടയും ചേർത്ത് ദോശ ബാറ്റർ ഉണ്ടാക്കി ദോശകൾ ചുട്ടെടുക്കുക .ഇതിലേക്ക് കൊഞ്ചിന്റെ മസാല വെച്ച് റോൾ ചെയ്തെടുക്കണം . മുട്ട ബീറ്റ് ചെയ്തതിൽ ഈ റോള് മുക്കി ബ്രെഡ് പൊടിച്ച് പൊടിയിൽ മുക്കി എടുത്ത് എണ്ണയിൽ വറുത്ത് കോരുക. ഇതോടെ നമ്മുടെ കൊഞ്ച് റോൾ റെഡി.