യൂറോ: ജര്‍മ്മനിയും സ്‌കോട്ട്‌ലാന്‍ഡും നേര്‍ക്കുനേര്‍, അറിയാം ടീമുകളുടെ യൂറോ സ്റ്റാറ്റസ്
1 min readയുവേഫ യൂറോ കപ്പില്‍ ആദ്യമത്സരം സ്‌കോട്ട്‌ലാന്‍ഡും ആതിഥേയരായ ജര്‍മ്മനിയും തമ്മിലാണ്. അറിയാം ഇരുടീമുകളുടെയും യൂറോ ടൂര്‍ണമെന്റിലെ സ്റ്റാറ്റസ്.
ജര്‍മ്മനി
ഫിഫ റാങ്കിങില്‍ 16-ാം സ്ഥാനത്തുള്ള ജര്‍മ്മനി 13-ാം തവണയാണ് യൂറോ കപ്പ് തേടിയിറങ്ങുന്നത്. മൂന്ന് തവണ അവര്‍ ജേതാക്കളായി. 1972-ലും 80-ലും പിന്നെ 1996-ലും രണ്ടാംസ്ഥാനക്കാരായി. ജര്‍മ്മന്‍ താരങ്ങള്‍ യൂറോ മത്സരങ്ങളില്‍ ഇതുവരെ 78 ഗോളുകള്‍ നേടിക്കഴിഞ്ഞു. 2016-ല്‍ സ്‌ളോവാക്യയോട് 3-0 വിജയിച്ചതാണ് അടുത്ത കാലത്ത് യൂറോയില്‍ ഉണ്ടായ വലിയ വിജയം.
ഗ്രൂപ്പ് എയിലാണ് ആതിഥേയരായ ജര്‍മ്മനിയുള്ളത്. 15ന് രാത്രി 12.30ന് മ്യൂണിച്ചില്‍ സ്‌കോട്ട്ലാന്റുമായും 19ന് രാത്രി 9.30ന് ഹംഗറിയുമായും 24ന് രാത്രി 12.30ന് ഫ്രാങ്ക് ഫര്‍ട്ടില്‍ സ്വിറ്റ്സര്‍ലാന്‍ഡുമായുമാണ് ഗ്രൂപ്പ് മത്സരങ്ങള്‍.
സ്‌കോട്ട്‌ലാന്‍ഡ്
ലോക റാങ്കിങില്‍ 39-ാം സ്ഥാനത്തുള്ള സ്‌കോട്ട്‌ലാന്‍ഡ് ഇതുവരെ മൂന്ന് തവണയാണ് യൂറോ കളിച്ചത്. 1992, 1996, 2020 യൂറോകളിലായിരുന്നുവത്. എങ്കിലും ഇതുവരെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് അപ്പുറം കടക്കാന്‍ അവര്‍ക്കായിട്ടില്ല. 2020-യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മാച്ചില്‍ പോലും സ്‌കോട്ട്‌ലാന്‍ഡിന് വിജയം കണ്ടെത്താനായില്ല. എന്നാല്‍ 96-ല്‍ ഗ്രൂപ്പ് ക്വാളിഫയിംഗ് ചെയ്യാനായില്ലെങ്കിലും നാല് പോയിന്റ് നേടാന്‍ കഴിഞ്ഞു. 1992-ല്‍ കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് സ്റ്റേറ്റ്‌സുമായി മൂന്ന് ഗോളുകള്‍ക്ക് വിജയിക്കാനായതാണ് ഇതുവരെ യൂറോ കപ്പിലുള്ള അവരുടെ ബിഗ് വിന്‍.