വസ്ത്രം മടക്കിവെക്കാൻ വൈകി; 10 വയസുകരിയെ ക്രൂരമായി മർദിച്ച് പിതാവ്
1 min readകൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛന്റെ ക്രൂരമർദനം. സംഭവത്തിൽ കേരളപുരം സ്വദേശിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്രം മടക്കിവെക്കാൻ വൈകിയതിനാണ് കുട്ടിയെ മർദിച്ചത്. മർദനത്തിൽ കുട്ടിയുടെ തോളെല്ലിന് പരുക്കേറ്റിട്ടുണ്ട്. പ്രതിക്കെതിരെ പൊലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.