വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം; കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ യോഗ ദിനപരിപാടി റദ്ദാക്കി
1 min readകേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ യോഗ ദിനപരിപാടി റദ്ദാക്കി. വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് പരിപാടി റദ്ദാക്കിയത്. ദില്ലി സര്‍വ്വകലാശാലയിലാണ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. സര്‍വ്വകലാശാലയില്‍ പ്രതിഷേധ സൂചകമായി വിദ്യാര്‍ത്ഥി സംഘടനകള്‍ കരിങ്കൊടി നാട്ടിയിരുന്നു.