September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 14, 2026

ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 23ന്

SHARE

നിയുക്ത മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേല്‍ക്കുക.

 

കെ രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒ ആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

മാനന്തവാടി എംഎല്‍എയാണ് ഒ ആര്‍ കേളു. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. സര്‍ക്കാര്‍ ആവശ്യപ്പെട്ട സമയം ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരി?ഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങള്‍. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎല്‍എമാ!ര്‍ സിപിഐഎമ്മിലില്ല. ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവാണ് കേളു.