പുതിയ കുതിപ്പിൽ ഇന്ത്യയുടെ പുഷ്പക്; ലാൻഡിങ് പരീക്ഷണവും വിജയം
1 min readഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗ ബഹിരാകാശ വിക്ഷേപണ വാഹനം വിജയകരമായി വിക്ഷേപിച്ചു. പുഷ്പക് എന്ന് പേരിട്ടിരിക്കുന്ന വിക്ഷേപണം വാഹനത്തിന്റെ മൂന്നാമത് പരീക്ഷണമാണ് വിജയിച്ചത്. റിയൂസബിൾ ലോഞ്ച് വെഹിക്കിൾ ആർ എൽ വി എന്നറിയപ്പെടുന്ന പുനരുപ്രയോഗം വിക്ഷേപണ വാഹനം പൂർണ്ണമായും തദ്ദേശീയമായാണ് വികസിപ്പിച്ചെടുത്തത്. കർണാടകയിലെ ചിത്രദുർഗ്ഗ യിലുള്ള നോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം പൂർത്തിയാക്കിയത്. അമേരിക്കയുടെ സ്പേസ്ഷട്ടിൽ സമാനമായ എന്നാൽ ചെറുതുമായ പുനരുപയോഗ വിക്ഷേപണ വാഹനം ഐഎസ്ആർഒ വികസിപ്പിച്ചത്. ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്റ്ററിൽ നിന്നാണ് പുഷ്പ കിനെ വേർപെടുത്തി വിട്ടത് റൺവേയിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ ഉയരത്തിൽ നിന്നാണ് പുഷ്പ കിനെ വേർപെടുത്തി താഴേക്ക് വിട്ടത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിലാണ് പുഷ്പക് റൺവേയിൽ തൊട്ടത് പിന്നീട് ഉപയോഗിച്ച് വേഗതകുറച്ചു. ജെ മുത്തു പാണ്ഡ്യൻ മിഷൻ ഡയറക്ടറും ബി കാർത്തിക് വെഹിക്കിൾ ഡയറക്ടറുമായുള്ള സംഘത്തെ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് വി എസ് സി ഡയറക്ടർ ഡോക്ടർ ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ അഭിനന്ദിച്ചു. പുഷ്പഗിന്റെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞവർഷവും രണ്ടാംഘട്ട പരീക്ഷണം മാർച്ചിലും പൂർത്തീകരിച്ചിരുന്നു.