June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

കേന്ദ്രം തഴഞ്ഞിട്ടും കൈവിടാതെ കേരളം’, 40,000 എൻഎച്ച്‌എം, ആശ പ്രവർത്തകർക്കായി 55 കോടി രൂപ അനുവദിച്ചു

SHARE

എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തിൽ എൻഎച്ച്‌എം ജീവനക്കാരുടെ ശമ്പളം വിതരണം അടക്കമുള്ള കാര്യങ്ങൾക്കായാണ്‌ 45 കോടി രൂപ അനുവദിച്ചിരിക്കുന്നത് . ആശ വർക്കർമാരുടെ ഇൻസെന്റീവ്‌ വിതരണത്തിന്‌ 10 കോടിയും നൽകിയിട്ടുണ്ട്.കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ദേശീയ ആരോഗ്യ ദൗത്യ(എൻഎച്ച്‌എം)ത്തിന്‌ കേന്ദ്ര സർക്കാർ ഫണ്ട്‌ അനുവദിക്കാത്തതുമൂലം ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുന്ന സ്ഥിതിയാണ്‌ നിലവിൽ ഉള്ളത്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മേഖലകളിലായി ഡോക്ടർമാർ ഉൾപ്പെടെ 14,000ൽപരം ജീവനക്കാർ സംസ്ഥാനത്ത്‌ എൻഎച്ച്‌എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം ഉൾപ്പെടുന്നു. ഇതിനുപുറമെ 26,000 ആശ വർക്കർമാരുമുണ്ട്‌.

60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന വിഹിതവും ഉപയോഗിച്ചാണ്‌ എൻഎച്ച്‌എം പ്രവർത്തിക്കുന്നത്‌. കഴിഞ്ഞവർഷം പദ്ധതിച്ചെലവ്‌ മുഴുവൻ സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയായിരുന്നു. ഈ വർഷം 2005 കോടി രുപയുടെ പദ്ധതി അടങ്കലിനാണ്‌ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്‌. ഇതിൽ 329 കോടി രൂപ ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പണമായി ലഭിക്കേണ്ടതാണ്. ഈ തുക നാല് ഗഡുക്കളായി ലഭ്യമാക്കുകയാണ് പതിവ്. എന്നാൽ, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഒരു രൂപയും അനുവദിച്ചിട്ടില്ല.