ത്രൈവ് വോളന്റിയർ കപ്പാസിറ്റി ബിൽഡിങ് ശിൽപശാല

1 min read
SHARE

സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ്, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ത്രൈവ് (ട്രൈബൽ ഹയർ എജ്യൂക്കേഷൻ ആൻഡ് ഇന്ററാക്ടീവ് വെഞ്ചേഴ്സ് ഫോർ എക്സലൻസ്) പദ്ധതിയുടെ ജില്ലയിലെ വളന്റിയർ കപ്പാസിറ്റി ബിൽഡിങ് ശിൽപശാല ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു. അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ അധ്യക്ഷത വഹിച്ചു.  ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ അശ്വതി വി, ബിന്ദു കെ ( അസിസ്റ്റന്റ് പ്രോജക്ട് കോർഡിനേറ്റർ, ഐ.റ്റി.ഡി.പി), ത്രൈവ് സ്റ്റേറ്റ് പ്രോജക്ട് കോർഡിനേറ്റർ സച്ദേവ് എസ് നാഥ്, എന്നിവർ സംസാരിച്ചു. തളിപ്പറമ്പ്, പട്ടുവം മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പട്ടിക വർഗ വിദ്യാർഥികൾക്കായാണ് ത്രൈവ് പ്രോഗ്രാം ആവിഷ്‌കരിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ ശിൽപശാല ആഗസ്റ്റ് 21 ന് സമാപിക്കും.