വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു
1 min read

മലപ്പുറത്ത് വിവാഹദിവസം മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്ത നിലയിൽ. കരിപ്പൂർ കുമ്മണിപ്പറമ്പ് സ്വദേശി ജിബിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 30 വയസായിരുന്നു. ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി.
