പാലക്കാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു; നാല് പേർക്ക് പരുക്ക്
1 min read

പാലക്കാട് ചിറ്റൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ച്, അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും പരുക്ക്. ചിറ്റൂർ അത്തിക്കോട് ആണ് സംഭവം. കുട്ടികളുടെ മാതാവ് പാലക്കാട് പാലന ആശുപത്രിയിൽ നേഴ്സ് ആണ്. വാഹനത്തിൽ പെട്ടെന്ന് തീ പടരുകയായിരുന്നു. രണ്ട് കുട്ടികൾ ആദ്യം ഇറങ്ങിയെങ്കിലും അമ്മയും ഒരു കുട്ടിയും കാറിൽ നിന്ന് ഇറങ്ങാൻ വൈകി. ഇവർക്ക് സാരമായ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. മറ്റ് രണ്ട് കുട്ടികൾ കൈകൾക്കാണ് പൊള്ളലേറ്റിട്ടുള്ളത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മാരുതി 800 കാർ ആണ് പൊട്ടിത്തെറിച്ചത്.
