മധുരം ഇഷ്ടപ്പെടുന്നവർക്കൊരു അടിപൊളി സ്നാക്ക്; റവ കൊണ്ട് തയ്യാറാക്കാം സ്വാദിഷ്ടമായ കേസരി

1 min read
SHARE

മധുരം ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ഐസ്ക്രീം പുഡ്ഡിംഗ് പോലെ തന്നെ സ്വാദിഷ്ടമായ ഒന്നാണ് കേസരി. സ്വാദിഷ്ടമായ കേസരി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം…

ചേരുവകള്‍;

. റവ -1 കപ്പ്
. പഞ്ചസാര-1കപ്പ്
. വെളളം- 1/2 കപ്പ്
. നെയ്യ്-3ടീസ്പൂണ്‍
. റോസ് അല്ലെങ്കില്‍ പൈനാപ്പിള്‍ എസ്സെന്‍സ്-2 തുളളി
. ഏലം- 4 കായ്കള്‍
. കശുവണ്ടി-10 എണ്ണം
. ഉണക്കമുന്തിരി-5 എണ്ണം
. കൃത്രിമ ഭക്ഷണ നിറം-1 നുളള്

തയ്യാറാക്കുന്ന വിധം;

ആദ്യം റവ നെയ്യില്‍ ഇളം തവിട് നിറമാകുന്നത് വരെ ചെറിയ തീയില്‍ ഒരു മിനിറ്റ് വരെ ചട്ടിയില്‍ വറുക്കുക. മറ്റൊരു പാത്രത്തില്‍ പഞ്ചസാര, വെളളം, ഒരു നുളള് കളര്‍ പൊടി എന്നിവ ചെറുതീയില്‍ അലിയിക്കുക. പിന്നീട് അതിലേക്ക് വറുത്ത റവ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. റവ 2-3 മിനിറ്റ് വേവിച്ച് പാകമാകുന്ന സമയത്ത് അതിലേക്ക് റോസ് അല്ലെങ്കില്‍ പൈനാപ്പിള്‍ എസ്സെന്‍സ് ചേര്‍ത്ത് ഒരു മിനിറ്റ് നേരം വേവിക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കി അതിലേക്ക് കശുവണ്ടി,ഉണക്കമുന്തിരി എന്നിവ ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ ഇളക്കുക. ശേഷം ഇവ റെഡിയാക്കി വച്ച റവയിലേക്ക് ചേര്‍ക്കുക.അവസാനം അല്‍പ്പം ചതച്ച ഏലക്ക കൂടി ചേര്‍ത്ത് അലങ്കരിക്കുക.സ്വാദിഷ്ടമായ കേസരി തയ്യാറായി. ചൂടോടെ തന്നെ വിളമ്പി ചായക്കൊപ്പം നമ്മുക്ക് കേസരി കഴിക്കാവുന്നതാണ്…