ചൂട് കാലത്ത് അൽപ്പം ആശ്വാസം; തയ്യാറാക്കാം മാംഗോ ബനാന പപ്പായ സ്മൂത്തി
1 min read

ചൂട് മൂലം വല്ലാതെ ബുദ്ധിമുട്ടുന്ന കാലമാണിത്. ഈ ചൂട് കാലത്ത് ശരീരം തണുപ്പിക്കാൻ മാംഗോ ബനാന പപ്പായ സ്മൂത്തി ഉണ്ടാക്കിയാലോ? പഴുത്ത മാങ്ങ, നേന്ത്രപ്പഴം, ആപ്പിള്‍ എന്നിവ മാത്രം മതി ഈ ഈസി സ്മൂത്തി തയ്യാറാക്കാൻ. പോഷക സമൃദ്ധമായ സ്മൂത്തിയായതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് കൊടുക്കാനും സാധിക്കും.
ചേരുവകൾ,
പഴുത്ത മാങ്ങ മുറിച്ചത് – അരക്കപ്പ്
നേന്ത്രപ്പഴം മുറിച്ചത് – അരകപ്പ്
പപ്പായ മുറിച്ചത് – അരകപ്പ്
തയ്യാറാക്കുന്ന വിധം,
മാങ്ങയും പപ്പായയും തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കണം.ശേഷം അരകപ്പ് അളവില്‍ ഓരോന്നും മുറിച്ചെടുക്കണം. ശേഷം ജാറില്‍ നന്നായി അടിച്ചെടുക്കാം. ഐസ് ആവശ്യമെങ്കിൽ ഉപയോഗിക്കാം. മധുരം ചേർക്കേണ്ടതില്ല. ആവശ്യമുള്ളവർക്ക് തേന്‍ ചേര്‍ക്കാം.
