എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണ പരിപാടി നടത്തി

1 min read
SHARE

ഇരിട്ടി സംഗീത സഭയുടെ ആഭിമുഖ്യത്തിൽ എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണ പരിപാടി നടത്തി. സംഗീതസഭ പ്രസിഡന്റ് മനോജ് അമ്മയുടെ അധ്യക്ഷതയിൽ എംഎൽഎ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സംഗീത സംവിധായകൻ വിനോദ് ചെറുകുന്ന് അനുസ്മരണ പ്രഭാഷണം നടത്തി.
രക്ഷാധികാരികളായ ഡോ ജി ശിവരാമകൃഷ്ണൻ, കെ എം കൃഷ്ണൻ, സെക്രട്ടറി സി സുരേഷ് കുമാർ, ഇരിട്ടി ആർട്സ് ആൻഡ് കൾച്ചറൽ ഫോറം സെക്രട്ടറി സന്തോഷ് കോയിറ്റി,വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ ചെയർമാൻ പ്രദീപ്‌ കുമാർ കക്കറയിൽ ട്രഷറർ സരിത പ്രകാശ് എന്നിവർ സംസാരിച്ചു. തുടർന്ന് സംഗീത സഭയിലെ ഗായകറും മറ്റുള്ളവരും ജയചന്ദ്ര ഗാനങ്ങൾ ആലപിച്ചു.