ജോലിക്കിടെ കുഴഞ്ഞ് വീണ ചുമട്ടു തൊഴിലാളി മരിച്ചു
1 min read

പാലക്കാട് ജോലിക്കിടെ കുഴഞ്ഞ് വീണ ചുമട്ടു തൊഴിലാളി മരിച്ചു. മണ്ണാർക്കാട് കോടതിപ്പടി സ്വദേശി അബ്ദുൽ ഗഫൂറാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ് ഇറക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രി എത്തിച്ചെങ്കിലും നില മോശമായതിനാൽ പാലക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സിഐടിയു പ്രവർത്തകനാണ്.
