October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

കൃത്യമായ പഠനം നടത്തിയിട്ടില്ല’ എലപ്പുള്ളി ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി

SHARE

എലപ്പുള്ളിയിൽ സർക്കാരിന് തിരിച്ചടി. ബ്രൂവറിയ്ക്ക് സർക്കാർ നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി. വിഷയത്തിൽ കൃത്യമായ പഠനം നടത്തിയിട്ടില്ലെന്നും കോടതി. ഒയേസിസ് കമ്പനിക്ക് നല്‍കിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി.

സര്‍ക്കാര്‍ അനുമതി നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. നടപടിക്രമങ്ങള്‍ പാലിച്ച് പുതിയ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പൊതുതാൽപര്യ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നടപടി ക്രമങ്ങളിലെ വീഴ്ചയാണ് തിരിച്ചടിക്ക് കാരണം. വിശദമായ പഠനം വേണമെന്നും കോടതി ആവശ്യപ്പെട്ടു.

വിശദമായ പഠനം നടത്തിയ ശേഷം അനുമതി നൽകണോ വേണ്ടയോ എന്ന് സംബന്ധിച്ച് സർക്കാരിന് വീണ്ടും തീരുമാനിക്കാമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. ഒയാസിസ് കമ്പനിക്ക് നൽകിയ പ്രാഥമിക അനുമതിയാണ് റദ്ദാക്കിയത്.