പ്രതിഷേധ റാലിയും യോഗവും നടത്തി.

1 min read
SHARE

ബിജെപി ഭരണത്തിൽ സംഘപരിവാർ ബജ്രംഗ്ദൾ ന്യൂനപക്ഷ പീഡനങ്ങളും ആക്രമണങ്ങളുമായി അഴിഞ്ഞാടുമ്പോൾ, ചത്തിസ്ഗഡിൽ രണ്ട് കന്യാസ്ത്രികളെയും കത്തോലിക്കരായ ഏതാനും തദ്ദേശിയരേയും തടഞ്ഞുവച്ച് ആൾകൂട്ട വിചാരണ നടത്തുകയും കന്യാസ്ത്രികളുടെ പേരിൽ വ്യാജ മനുഷ്യ കടത്തും മതപരിവർത്തന ശ്രമവും ആരോപിച്ച് പോലിസിൽ പിടിപ്പിച്ച് ജയിലിൽ അടച്ചതിൽ ചെമ്പം തൊട്ടി Akcc യുടെ നേതൃത്വത്തിൽ ഇന്ന് ചെമ്പം തൊട്ടി ടൗണിൽ പ്രതിഷേധ റാലിയും യോഗവും നടത്തി.ഫാ. ബീനിഷ് വലിയ പറമ്പിൽ റാലി ഉദ്ഘാടനം ചെയ്തു. ആഗസ്റ്റിൻ കരിമ്പു മാലിൽ, കെ.ജെ .ചാക്കോ കൊന്നക്കൽ,Sr.Emil CSN ,വിൻസെൻ്റ് കുഴിഞ്ഞാലി,തോമസ് കുര്യൻ, പ്രിമ പാലത്തിങ്കൽ, പ്രസംഗിച്ചു