June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 5, 2025

ട്രെയിനിൽ നിന്നും വീണ ശബരിമല തീർത്ഥാടകനെ ട്രാക്കിലൂടെ 250 മീറ്റർ ചുമന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്

1 min read
SHARE

ശബരിമല തീർത്ഥാടകൻ്റെ ജീവൻ രക്ഷിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. ട്രെയിനിൽ നിന്നും വീണ യുവാവിനെയാണ് RPF ഉദ്യോഗസ്ഥർ രക്ഷിച്ചത്. രാത്രിയിൽ മൊബൈൽ ലൊക്കേഷൻ നോക്കി ട്രാക്കിലൂടെ നടന്നാണ് യുവാവിനെ കണ്ടെത്തിയത്.

ആന്ധ്ര സ്വദേശി ലക്ഷ്ണനെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. കഴിഞ്ഞ തിങ്കളാഴ്ച കോട്ടയം കുമാരനല്ലൂരിൽ വച്ചായിരുന്നു സംഭവം. ആർപിഎഫ് എസ് ഐ സന്തോഷ് കുമാറും കോൺസ്റ്റബിൾ സുനിൽകുമാറുമാണ് രക്ഷകരായത്.

ഇരുവരും യുവാവിനെ ട്രാക്കിലൂടെ 250 മീറ്ററിൽ അധികം ചുമന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജ് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.