ഇരിട്ടിയിൽ നിർത്തി ഇട്ടിയിരുന്ന കാറിൽ ബസ്സിന് മുകളിൽ നിന്ന് ടയർ തെറിച്ചു വീണ് കാറിന്റെ പിൻഭാഗം തകർന്നു.

SHARE

ഇരിട്ടി ടയർ പഞ്ചറായതിനെ തുടർന്ന് ഇരിട്ടി ജബ്ബാർ കടവിലുള്ള ടയർ കടയിലേക്ക് പോകുന്നതിനിടെ പാൽക്കാടൻസ് ബസ്സിന്റെ മുകളിൽ നിന്നും നിർത്തി ഇട്ടിരുന്ന കാറിന്റെ മുകളിൽ ടയർവീണ് കാറിന്റെ പിൻഭാഗം പൂർണമായും തകർന്നു. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അപകടം . നെടുമ്പോയിൽ സ്വദേശി ജെയ്സന്റെ ഉടമസ്ഥതയിലുള്ള കാറിൻ്റ മുകളിലാണ് ടയർ പതിച്ചത്.കാറിലുണ്ടായിരുന്നവർ ഫിസിയോതെറാപ്പി സെന്ററിൽ പോയപ്പോഴായിരുന്നു സംഭവം. കാറിൽ ആളില്ലാത്തതും റോഡരികിലൂടെ ആരും നടന്നു പോകാത്തതിനാലും വലിയ അപകടമാണ് ഒഴിവായത്.