June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 9, 2026

ഇരിക്കൂറിൽ ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

SHARE

ഇരിക്കൂർ:ഇരിക്കൂറിൽ ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.ബൈക്ക് യാത്രികനായ ബ്ലാത്തൂരിലെ യദു (26) ആണ് മരിച്ചത്. പരുക്കേറ്റ സഹയാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9.30-ഓടെ ഇരിക്കൂർ സിദ്ധിഖ് നഗറിന് സമീപമാണ് സംഭവം. ചെങ്കല്ലുമായി പോകുകയായിരുന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഇരിക്കൂർ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.