June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 9, 2026

ബ്ലൂ മെറിഡിയൻ ഫ്ലാറ്റിൽ ലഹരിവേട്ട; MDMAയും കഞ്ചാവും പിടികൂടി. പയ്യന്നൂർ സ്വദേശിയായ യുവതിയും,യുവാവും അറസ്റ്റിൽ.

SHARE

 

കോഴിക്കോട് – കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടിയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നുകളുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

കോഴിക്കോട് EI & IB യിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി കെ സബീറലിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബാലുശ്ശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ് ധ്രുപദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയാണ് ഇവർ പിടിയിലായത്.

കൊയിലാണ്ടി താലൂക്കിൽ അത്തോളി വില്ലേജിലെ മൊടക്കല്ലൂരിലുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിന്റെ രണ്ടാം നിലയിലെ 504-ാം നമ്പർ മുറിയിൽ നിന്നാണ് 11.83 ഗ്രാം MDMA,5.44 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി മേഞ്ഞണ്യം മരുതേരി കാരാപൊയിൽ മൂസയുടെ മകൻ ഫിറോസ് ( 29 ) , പയ്യന്നൂർ പെരിങ്ങോടം ഉമ്മറപ്പയിൽ ശിവദാസിന്റെ മകൾ ശീതൾ ശിവദാസ് (21 ) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.ഫിറോസ് ആണ് കേസിലെ ഒന്നാംപ്രതി.

ഇവർക്കെതിരെ എൻ ഡി പി എസ് നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.AEI (ഗ്രേഡ്) എം സുനിൽ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ എം ഷാജി, കെ ലിനീഷ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ സതി, ഡ്രൈവർ സിഇഒ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.