ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

1 min read
SHARE
തലപ്പുഴ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. തലപ്പുഴ 44 മുല്ലക്കൽ ബിനീഷിന്റെ  മകൻ വിഷ്ണുവാണ് (24) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി തലപ്പുഴ ചുങ്കത്ത് വച്ചായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിഷ്ണുവിന്റെ ബൈക്കിനു കുറുകെ തെരുവുനായ ചാടിയതിനാലാണ് അപകടം സംഭവിച്ചത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ് ഗുരുതര പരിക്കുകളേറ്റ വിഷ്ണുവിനെ നാട്ടുകാരാണ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഇന്ന് വൈകിട്ട് 5 മണിയോടെ മരണപ്പെടുകയായിരുന്നു.