September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 16, 2026

കാഴ്ച കുറയുന്നു, കുടുംബത്തെ നോക്കാൻ കഴിയുന്നില്ല’; മലപ്പുറത്തെ യുവതിയുടെയും കുഞ്ഞിന്റെയും മരണത്തിൽ കുറിപ്പ്

SHARE

മഞ്ചേരിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറിപ്പ് പുറത്ത്. മരണത്തിന് മുൻപായി അമ്മയായ മിനിമോൾ എഴുതിയതാണെന്ന് കരുതപ്പെടുന്ന കത്താണ് പുറത്തുവന്നത്. മിനിമോളുടെ കാഴ്ച കുറഞ്ഞ് വരുന്നതിന് പിന്നാലെ മനോവിഷമം നേരിട്ടതായി കുറിപ്പിൽ പറയുന്നു. ഇതാവാം മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം.

 

കാഴ്ച കുറഞ്ഞ് വരുന്നതിനാൽ കുഞ്ഞിനെയും ഭ‍ർത്താവിനെയും നോക്കാൻ കഴിയുന്നില്ലെന്നും മരണത്തിൽ ആരെയും കുറ്റപ്പെടുത്തേണ്ടെന്നുമാണ് കുറിപ്പിൽ പറയുന്നത്. താൻ പോവുകയാണെന്നും കുഞ്ഞിനെയും കൂടെ കൊണ്ടുപോവുകയാണെന്നും കുറിപ്പിൽ പറയുന്നു. നിലവിൽ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് നി​ഗമനം.

ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. ഒളമതിൽ ആലുങ്ങാ പറമ്പിൽ മിനിമോളും ഇവരുടെ മൂന്ന് മാസം പ്രായമായ കുഞ്ഞിനെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിനിമോളുടെ സഹോദര ഭാര്യ‌യാണ് മൃതദേഹം കണ്ടെത്തുന്നത്. മിനിയെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിന്റെ മൃതദേഹം ശുചിമുറിയിലെ ബക്കറ്റിലുമാണ് കണ്ടെത്തിയത്.