ഒഴുക്കിൽ പെട്ട മക്കളെയും ബന്ധുവിനെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
1 min read

കുളത്തൂപുഴ ചോഴിയക്കോട് മില്‍പ്പാലത്തിന് സമീപം ദുരന്തം. ഭരതന്നൂർ സ്വദേശി നെല്ലിക്കുന്ന് ഹൗസിൽ മുഹമ്മദ് ഫൈസൽ (31) ആണ് മുങ്ങി മരിച്ചത്. കുടുംബസമേതം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഒഴുക്കില്‍പ്പെട്ട മക്കളെയും ബന്ധുവിനേയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫൈസൽ കയത്തിൽ മുങ്ങി. ദൃക്‌സാക്ഷികളുടെ വിവരപ്രകാരം, ഫൈസൽ ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാൻ ചാടിയപ്പോൾ ആഴത്തിലേക്ക് മുങ്ങുകയായിരുന്നു.
