കാസർകോട് മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; അച്ഛനും മക്കളും മരിച്ചു

1 min read
SHARE

കാസർകോട്: കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ ദേശീയ പാതയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും രണ്ട് മക്കളും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ശിവകുമാര്‍ (54), മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗി ഉഷ, ബന്ധു ശിവദാസ്, ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു ശിവദാസും മക്കളും. ആംബുലന്‍സ് തെറ്റായ ദിശയില്‍ കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം.