ഇവിടത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ബാധ്യസ്ഥനാണ്’; പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടൻ ബൈജു.
1 min read

മദ്യപിച്ച് അമിത വേഗത്തിൽ കാർ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടൻ ബൈജു സന്തോഷ്. അപകടത്തിൽപെട്ടയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി തിരികെ കാർ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടത്. ഇവിടെത്തെ എല്ലാ നിയമങ്ങൾ അനുസരിക്കാൻ തനിക്കും ബാധ്യസ്ഥതയുണ്ട്. എനിക്ക് കൊമ്പൊന്നുമില്ല എന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയായിരുന്നു തിരുവനന്തപുരം വെള്ളയമ്പലത്തുവച്ച് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ശേഷം അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
