അന്വേഷണം പ്രാഥമിക ഘട്ടത്തിൽ, പൊലീസ് സമഗ്രമായ അന്വേഷണം നടത്തുന്നു; എഡിജിപി അജിത് കുമാർ
1 min readകോഴിക്കോട്: എലത്തൂർ തീ വെപ്പ് കേസിൽ പ്രതികരണവുമായി എഡിജിപി അജിത് കുമാർ. അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. കേസിന്റെ അന്വേഷണം പ്രിലിമിനറി ലെവലിലാണ്. അന്വേഷണം നടക്കുന്നതിന് അനുസരിച്ച് മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾ അന്വേഷണ ശേഷം പറയാം. ഡിപ്പാർട്ട്മെന്റ് അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ഷഹറുഖ് സെയ്ഫിയെക്കുറിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ്. പൊലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും എഡിജിപി പറഞ്ഞു.