April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

സുമാദത്തന് പുറകെ ശിവദാസന്‍; പുതിയ കഥാപാത്രത്തെ ഇറക്കിവിട്ട് കിഷ്‌കിന്ധാ കാണ്ഡം

1 min read
SHARE

ആസിഫ് അലിയെ നായകനാക്കി ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. സെപ്റ്റംബര്‍ 12 മുതല്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ അശോകന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ശിവദാസന്‍’ എന്ന കഥാപാത്രമായാണ് അശോകന്‍ വരുന്നത്.

കഴിഞ്ഞ ദിവസം ജഗദീഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സുമാദത്തന്‍ എന്ന കഥാപാത്രമായി വേറിട്ട വേഷപ്പകര്‍ച്ചയിലാണ് ജഗദീഷിനെ ചിത്രം അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതോടെ ചിത്രം സിനിമാഗ്രൂപ്പുകളില്‍ സജീവ ചര്‍ച്ചാവിഷയിട്ടുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത് ബാഹുല്‍ രമേഷാണ്. അപര്‍ണ ബാലമുരളിയാണ് നായിക. വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: ഗുഡ്വില്‍ എന്റര്‍റ്റൈന്‍മെന്റ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രെന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.