ആലപ്പുഴ വലിക്കുന്നത്ത് തെരുവ് നായയുടെ ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു, വീട്ടമ്മയുടെ മുഖം കടിച്ചു പറിച്ചു

1 min read
SHARE

ആലപ്പുഴ വലിക്കുന്നത്ത് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. പരിക്കേറ്റവരിൽ ഒരു വീട്ടമ്മയുടെ മുഖത്തിന് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. മൂന്നുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പടയണിവെട്ടം, പള്ളിമുക്ക് പ്രദേശവാസികളായ ഗംഗാധരൻ, രാമചന്ദ്രൻ എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും മുഖത്ത് ഗുരുതരമായി പരിക്കേറ്റ 60 കാരിയായ മറിയാമ്മയെ പരുമലയിലെ സ്വകാര്യാശുപത്രയിലും ഹരികുമാറിനെ കായംകുളം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിരവധി മറ്റ് നായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. പേയുള്ള നായയാണ് കടിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.