അമ്പലവയലിനെ അവക്കാഡോ സിറ്റിയായി പ്രഖ്യാപിക്കുന്നു.
1 min read

അമ്പലവയലിനെ Avocado City* ആയിപ്രഖ്യാപിക്കാനുള്ള നടപടികളുമായി Regional Agriculture Research Station (RARS)ഉം Wayanad Hill Farmers Producers’ Company (WHFPC)യും കിസാൻ സർവ്വീസ് സൊസൈറ്റി, അമ്പലവയൽ ഗ്രാമ പഞ്ചായത്ത്, വ്യാപാരി വ്യവസായി ഏകോപന സമതി അമ്പലവയൽ, സംയുക്തമായി ജൂലൈ 30, 31 തീയതികളിൽ അമ്പലവയലിൽ വച്ചുനടത്തുന്ന *അവക്കാഡോയും കൃഷിരീതികളും വിപണനവും* എന്ന വിഷയത്തിൽ തെന്നിന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന പരിപാടിക്ക് പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് താഴെകൊടുത്തിട്ടുള്ള Link ഉപയോഗിച്ച് Register ചെയ്യാവുന്നതാണ്.ശാസ്ത്രീയ രീതിയിൽ കൃഷിചെയ്താൽ ഒരു ചെടിയിൽനിന്നും 5,000 മുതൽ 50,000 രൂപവരെ ആദായം ലഭിക്കുന്ന ഈ കൃഷി പ്രവാസികൾക്കും ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും. കൃഷിരീതികൾക്കുള്ള Help Deskഉം ഉൽപ്പന്നങ്ങൾ കൂടുതലും കയറ്റുമതിചെയ്യുന്നതുകൊണ്ട് ഇന്ന് വിപണിയിൽ ലഭിക്കുന്ന വിലയുടെ നാലോ അഞ്ചോ ഇരട്ടിയിലധികം കർഷകന് ലഭ്യമാവുന്നരീതിയിലാണ് പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.രണ്ടുദിവസത്തെ ഉച്ചഭക്ഷണമടക്കമുള്ള സൗകര്യങ്ങളും വിശദമായകൃഷിരീതികളടങ്ങുന്ന kitഉം ബന്ധപ്പെട്ട ശാസ്ത്രജ്ഞന്മാരുമായുള്ള സംവാദവും ഭാവിയിലേക്കുള്ള ഉപദേശങ്ങളും ഇവരിൽനിന്നും ലഭ്യമാക്കുന്ന രീതിയിലാണ് പരിപാടികൾ.Avocado ഉപയോഗിച്ചുള്ള വിവിധഭക്ഷണങ്ങൾ ഉണ്ടാക്കാനുള്ള മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
