മത്സരത്തിനിടെ അമേരിക്കൻ ഐസ് ഹോക്കി താരത്തിന് മരണം
1 min read

മത്സരത്തിനിടെ അമേരിക്കൻ ഐസ് ഹോക്കി താരത്തിന് മരണം. മുൻ എൻഎച്ച്എൽ താരം ആദം ജോൺസൺ (29) ആണ് കഴുത്തിന് മുറിവേറ്റ്മരിച്ചത്. ബ്രിട്ടീഷ് പ്രൊഫഷണൽ ഐസ് ഹോക്കി ക്ലബ്ബുകളായ നോട്ടിംഗ്ഹാം പാന്തേഴ്സും ഷെഫീൽഡ് സ്റ്റീലേഴ്സും തമ്മിൽ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് താരത്തിന് കഴുത്തിൽ മുറിവേറ്റത്. ജോൺസന്റെ ടീമായ നോട്ടിംഗ്ഹാം പാന്തേഴ്സ് ഞായറാഴ്ച മരണ വാർത്ത സ്ഥിരീകരിച്ചു. ഐസ് ഹോക്കി മത്സരത്തിൽ കളിക്കാർ ധരിക്കുന്ന ബ്ലേഡ് സ്കേറ്റ്സ് കൊണ്ട് കഴുത്തിന് ആഴത്തിൽ മുറിവേറ്റ് ആദം വീണതിന് പിന്നാലെ മത്സരം നിർത്തി വച്ചു. കളിയുടെ രണ്ടാം പകുതിയിലാണ് ആദം ജോൺസന് പരുക്കേറ്റത്. താരത്തെ ഉടൻ ഷെഫീൽഡ് നോർത്തേൺ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു പിറ്റ്സ്ബർഗ് പെൻഗ്വിൻസിനൊപ്പം 13 എൻഎച്ച്എൽ ഗെയിമുകളിൽ മത്സരിച്ച താരമാണ് ആദം ജോൺസൺ. അപകടത്തെ തുടർന്ന് എല്ലാ മത്സരങ്ങളും മാറ്റിവച്ചതായി EIHL അറിയിച്ചു
