അംബേദ്കറിനെതിരായ അമിത് ഷായുടെ പരാമർശം; ഇടതു പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം
1 min read

ഡോ. ബി ആർ അംബേദ്കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിൽ ഇടതു പാർട്ടികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം.. ദില്ലി ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിൽ സിപിഐഎം, സി പി ഐ, സി.പി.ഐ.എം.എൽ തുടങ്ങിയ ഇടതു സംഘടനകളുടെ നേതാക്കളും പ്രവർത്തകരും അണിനിരന്നു. അംബേദ്കറിനെ അപമാനിച്ച കേന്ദ്ര ആഭ്യന്തര അമിത് ഷാ രാജിവെക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പാർലമെന്റിൽ അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിനെതിരെയാണ് ഇടതു പാർട്ടികൾ ഇന്ന് രാജിവ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്. ദില്ലി ജന്തർ മന്ദിറിൽ 11 മണിയോടെ ആരംഭിച്ച
പ്രതിഷേധത്തിൽ സിപിഐഎം, സിപിഐ, സിപിഐഎം എൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഇടത് സംഘടനകളുടെ നേതാക്കളും പ്രവർത്തകരും അണിനിരന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ മന്ത്രിസ്ഥാനം രാജിവെച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ഭരണഘടനയെ മാനിക്കാത്ത ബി ജെ പി യും കേന്ദ്ര സർക്കാരും ഭരണഘടന ശില്പിയെ അവഹേളിച്ചത് രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്
സിപിഐ എം നേതാവ് ഹനൻ മുള്ള, ദില്ലി നിയമസഭ തെരെഞ്ഞെപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജഗദിഷ് ചന്ദ് ശർമ എന്നിവർ പ്രതികരിച്ചു. സിപിഐഎം ദില്ലി സ്റ്റേറ്റ് സെക്രട്ടറി അനുരാഗ സക്സേന, സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം അമർജിത്ത് കൗർ, അഖിലേന്ത്യാ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണ പ്രസാദ് തുടങ്ങി നിരവധി നേതാക്കൾ പ്രതിഷേധത്തിെന്റെ ഭാഗമായി. ഇടത് വിദ്യാർത്ഥി സംഘടന പ്രതിനിധികളും പ്രതിഷേധത്തത്തിൽ അണിനിരന്നു. രാജ്യത്ത് വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം പ്രവർത്തകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
