ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
1 min read

ചേടിച്ചേരി ദേശമിത്രം യു.പി. സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ കുട്ടികൾ, രക്ഷിതാക്കൾ, നാട്ടുകാർ, എന്നിവരെയുൾപ്പെടുത്തി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വാർഡ് മമ്പെർ എം.വി. മിഥുൻ ഉദ്ഘാടനം ചെയ്തു. ഊർപ്പള്ളി ഇർഫാനിയ കോളജ് പ്രിൻസിപ്പാൾ അബ്ദുൾ റാസിഖ് ഫൈസി ഇഫ്താർ സന്ദേശം നൽകി. പ്രഭാതം മുതൽ പ്രദോഷം വരെ ഉപവസിച്ചു കൊണ്ട് ഉണ്ണാത്തവൻ്റെ വേദന ഉണ്ണുന്നവൻ മനസ്സിലാക്കാനും ദരിദ്രനെ സഹായിക്കാനുള്ള മനോഭാവം വളർത്തിയെടുക്കാനും ത്യാഗ മനോഭാവവും സഹിഷ്ണുതയും പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യാനും സർവോപരി മനുഷ്യനെ ലഹരിയിൽ നിന്ന് വിമുക്തനാക്കി സംസ്കാരസമ്പനനാക്കാനുമുള്ള നല്ല പാഠങ്ങളാണ് നോമ്പുകാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇഫ്താർ സന്ദേശം നമ്മെ ഓർമ്മപ്പെടുത്തി. എച്ച്.എം ഒ .സി ബേബിലത, സ്റ്റാഫ് സെക്രട്ടറി സി.എം. ഉഷ, പിടിഎ പ്രസിഡണ്ട് ഷൈജു വി കെ ,മദർ പി ടി എ പ്രസിഡൻ്റ് കെ.പി. അർസീന, വി.പി. വത്സരാജൻ മാസ്റ്റർ, ഹസ്ബുള്ള തങ്ങൾ മാസ്റ്റർ,കെ.പി. മുസ്തഫ എന്നിവർ സംസാരിച്ചു. മുഴുവനാളുകളും നോമ്പുതുറന്ന് പലഹാരങ്ങളും പാനീയങ്ങളും പഴവർഗങ്ങളും കഴിച്ച് സംഗമം അവസാനിച്ചു.
