ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

1 min read
SHARE

പട്ടാന്നൂർ കെ പി സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിനോദ് ആർ.പി.യാണ് ക്ലാസ് കൈകാര്യം ചെയ്തത്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ മുഴുവൻ നടന്നു വരുന്ന ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമാ യിട്ടാണ് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചത്.പരിപാടി ഹെഡ്‌മിസ്ട്രെസ് ഒ. വി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി ദിലീപ് കുയിലൂർ അധ്യക്ഷത വഹിച്ചു.സി. കെ. പ്രീത, രാഗേന്ദ് കെ.വി. എന്നിവർ സംസാരിച്ചു.