എമ്പുരാനിൽ ദേശവിരുദ്ധത, സത്യാവസ്ഥ മറച്ചുപിടിച്ചു: മേജർ രവി
1 min read

എമ്പുരാൻ ചിത്രത്തിൽ ദേശ വിരുദ്ധതയുണ്ടെന്ന് നടനും സംവിധായകനുമായ മേജർ രവി. പടം മോശമാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചിത്രത്തിൽ സത്യാവസ്ഥ മറച്ചുപിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ദേശവിരുദ്ധ പ്രവർത്തനമാണ് ഇവിടെ നടന്നത്. മോഹൻലാലിന്റെ കൂടെ നടക്കുന്ന ഒരാളുടേത് ആണ് സ്ക്രിപ്റ്റ്.മോഹൻലാലുമായി വർഷങ്ങളുടെ നല്ല ബന്ധമാണ് ഉള്ളത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞത് അമ്മയുടെ വികാരമാണെന്നും മേജർ രവി പറഞ്ഞു. തൻ്റെ പടത്തിൽ രാജ്യ സ്നേഹം മാത്രമാണ് , ദേശവിരുദ്ധത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
