നടി അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി
1 min read

നടി അപർണാ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ദീപക് പറമ്പോൽ. അടുത്തിടെയാണ് തങ്ങൾ വിവാഹിതരാകുന്നുവെന്ന വിവരം താരങ്ങൾ പങ്കുവച്ചത്.
