പിന്നാക്ക വിഭാഗം കുട്ടികൾക്കുള്ള സ്കോളർഷിപ്പായ കെടാവിളക്കിന് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗം കുട്ടികൾക്കുള്ള സ്കോളർഷിപ്പായ കെടാവിളക്കിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയപ്പോൾ സംസ്ഥാന സർക്കാർ പകരം ആരംഭിച്ച പദ്ധതിയാണ് കെടാവിളക്ക്. സ്കൂളുകളിൽ നിന്നും ഇ ഗ്രാൻ്റ്സ് 3.0 പോർട്ടലിലേക്ക് ജൂലൈ 15 നുള്ളിൽ അപേക്ഷകൾ നൽകണം. 2024-25 അധ്യയന വർഷം 99,834 വിദ്യാർത്ഥികൾക്കായി 14,97,49,500 കോടി രൂപ കെടാവിളക്ക് സ്കോളർഷിപ്പ് നൽകാനായതായി
പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അറിയിച്ചു.


