April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 7, 2025

മധുരപ്രിയരാണോ നിങ്ങൾ? എങ്കിൽ ഈ മധുരിക്കും പച്ചടിയൊന്ന് ട്രൈ ചെയ്യൂ

1 min read
SHARE

മലയാളികൾ മധുര പ്രിയരാണ്. എരിവിനോളം തന്നെ മധുരത്തേയും സ്നേഹിക്കുന്നവർക്ക് ഇന്ന് ഉച്ചയൂണിനൊപ്പം ഒരു മധുര പച്ചടിയായാലോ?

മധുര പച്ചടി / മധുര കറിക്ക് ആവശ്യമായ ചേരുവകൾ

പൈനാപ്പിൾ – 1 എണ്ണം
ഏത്തപ്പഴം – 1 എണ്ണം
കറുത്ത മുന്തിരി – 10 -15 എണ്ണം
തേങ്ങപീര – 1 കപ്പ്
നല്ല ജീരകം – അര tsp
കടുക് – അര tsp
മഞ്ഞൾ പൊടി – അര tsp
മുളക് പൊടി – 1 tsp
തൈര് – 1 കപ്പ്
പഞ്ചസാര – 1 tbsp
പച്ചമുളക് – 3 എണ്ണം
കറിവേപ്പില
ഉണക്കമുളക് – 3 എണ്ണം
വെളിച്ചെണ്ണ – 3 tbsp
ഉപ്പ് പാകത്തിന്

തയാറാക്കുന്ന വിധം

പൈനാപ്പിൾ മഞ്ഞൾ, മുളക് പൊടിയും, ഉപ്പും, പാകത്തിന് വെള്ളവും ചേർത്ത് വേവിക്കുക. ശേഷം ഏത്തപ്പഴം നുറുക്കിയതും , വേപ്പിലയും, പഞ്ചസാരയും ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് അടച്ച വെച്ച് 5 മിനിട്ട് വേവിക്കുക. തേങ്ങ, ജീരകം, കുറച്ച് കടുക്, പച്ചമുളക്, 3 ടേബിൾ സ്പൂൺ തൈര് ചേർത്ത് അരക്കുക.ശേഷം ഈ അരപ്പ് വേവിച്ച പൈനാപ്പിൾ, പഴം കൂട്ടിലേക്ക് ചേർത്ത് ചെറുതീയിലിട്ട് കുറുകി വരുന്നത് വരെ ഇളക്കുക.ശേഷം ബാക്കിയുള്ള തൈരും, മുന്തിരിയും ചേർത്ത് ഒന്ന് ചൂടാക്കി തീ ഓഫാക്കുക. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് , ഉണക്കമുളകും കറിവേപ്പിലയുമിട്ട് താളിച്ച് കറിക്ക് മുകളിലായി ഒഴിക്കുക. അടിപൊളി മധുരക്കറി റെഡി.