വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ, ട്രയൽ റൺ കഴിഞ്ഞു; മന്ത്രി ആന്റണി രാജു

1 min read
SHARE

സംസ്ഥാന വ്യാപകമായി അമിത വേഗത നിയന്ത്രിക്കാൻ നിയമനടപടികൾ കർശനമാക്കി വരുകയാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സജീവമാകുന്നതോടെ അപകടങ്ങൾ കുറയുമെന്നാണ് കണക്ക് കൂട്ടൽ. ഇതിന്റെ ട്രയൽ റൺ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്യാബിനറ്റ് തീരുമാനം കൂടി കഴിഞ്ഞാൽ ക്യാമറകൾ പ്രവർത്തനസജ്ജമാകും. ഇതോട് കൂടി വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രൈവറ്റ് ബസുകളുടെ ഉൾപ്പടെ അമിത വേ​ഗം കാരണം നിരവധി ജീവനുകളാണ് നിരത്തിൽ പൊലിയുന്നത്.