ആതിരയുടെ മരണം: അരുണിന്റെ ഫോൺ ഓഫായത് കോയമ്പത്തൂരിൽ വെച്ച്, സുഹൃത്തുക്കളുടെയടക്കം വീടുകളിൽ തിരച്ചിൽ
1 min readകോട്ടയം: കടുത്തുരുത്തിയിൽ മുൻ സുഹൃത്തിന്റെ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയ്ക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതി അരുൺ വിദ്യാധരൻ തമിഴ്നാട്ടിൽ ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കോട്ടയം പൊലീസിന്റെ രണ്ടു സംഘങ്ങൾ തമിഴ്നാട്ടിൽ തുടരുകയാണ്. ഫോൺ സ്വിച്ച് ഓഫ് ചെയ്യും മുമ്പ് കോയമ്പത്തൂരിലായിരുന്നു അരുണിന്റെ ലൊക്കേഷൻ ലഭിച്ചത്. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. ആത്മഹത്യ പ്രേരണയ്ക്കു പുറമേ പ്രതിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുന്ന കാര്യവും പൊലീസിന്റെ പരിഗണനയിലാണ്. അരുണിന്റെ സൈബർ അധിക്ഷേപത്തെ തുടർന്ന് കോതനല്ലൂർ സ്വദേശിനി ആതിര തിങ്കളാഴ്ചയാണ് ആത്മഹത്യ ചെയ്തത്.